News Detail

ഐ.പി.സി. കേരളാ സ്റ്റേറ്റ് സോദരീ സമാജം തിരഞ്ഞെടുപ്പ് ഒക്ടോബർ 10-ന്

ഐ .പി.സി. കേരളാ സ്റ്റേറ്റ് സോദരീ സമാജം തിരഞ്ഞെടുപ്പ്  വിജ്ഞാപനം പുറത്തിറക്കി. പൊതുയോഗവും തിരഞ്ഞെടുപ്പും  ഒക്ടോബർ 10 ന്  രാവിലെ  9 മുതൽ കുമ്പനാട് ഹെബ്രോൻ പുരത്ത് നടക്കും. ജയിംസ് ജോർജ് വേങ്ങൂർ ഇലക്ഷൻ കമ്മീഷണറായും, റിട്ടേണിംഗ് ഓഫീസർമാരായി സജി മത്തായി കാതേട്ട്, ജോജി ഐപ്പ് മാത്യൂസ് എന്നിവരും പ്രവർത്തിക്കുന്നു.

പ്രസിഡന്റ്, രണ്ട് വൈസ് പ്രസിഡന്റുമാർ, സെക്രട്ടറി, രണ്ട്  ജോയിന്റ് സെക്രട്ടറിമാർ , ട്രഷറർ എന്നീ സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക.

വിജ്ഞാപനത്തിന്റെ പൂർണ്ണമായ പകർപ്പ്  DOWNLOADS-ൽ ലഭ്യമാണ്.