News Detail

'സഹായിക്കാം; കരുതാം'

ഐ.പി.സി കേരളാ സ്റ്റേറ്റിന്‍റെ കോവിഡ് കാല ആശ്വാസ പദ്ധതിയായ 'സഹായിക്കാം; കരുതാം' എന്ന പദ്ധതിയിലൂടെ ധനസഹായം ചെയ്തവരുടെ വിവരങ്ങള്‍   പ്രസിദ്ധീകരിച്ചിട്ടുണ്ട്. ipc.liveന്‍റെ റിപ്പോര്‍ട്ട്സില്‍ കാണാവുന്നതാണ്. https://www.ipc.live/reports-list/

കേരളാ സ്റ്റേറ്റ് കൗൺസിൽ എക്സിക്യൂട്ടീവ്‌സിന്‍റെ അഭ്യർത്ഥന മാനിച്ചു സഹായ ഹസ്തങ്ങൾ നീട്ടിയ എല്ലാവരോടും നന്ദിയും കടപ്പാടും അറിയിക്കുന്നു. സ്വര്‍ഗ്ഗത്തിലെ ദൈവം ശ്രീഭണ്ഡാരം തുറന്ന് എല്ലാവരേയും അനുഗ്രഹിക്കട്ടെ. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളിലും എല്ലാവരുടെയും സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു. 

തുടര്‍ന്നു ലഭിക്കുന്ന ധന സഹായ വിവരങ്ങള്‍ ഇവിടെത്തന്നെ എല്ലാ ദിവസങ്ങളിലും അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.
  
ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ.

എന്ന് ഐ പി സി കേരളാ സ്റ്റേറ്റ് കൗണ്‍സിലിനുവേണ്ടി 

ബ്രദ. പി എം ഫിലിപ്പ് 
സ്റ്റേറ്റ് ട്രഷറര്‍