News Detail

ipc.live ന് Android Version

ipc.live - Google Play Store ൽ.

കുമ്പനാട് : ഇന്ത്യ പെന്തെക്കോസ്തു ദൈവ സഭയുടെ ഓണ്‍ലൈന്‍ സംവിധാനമായ ipc.live  ഇപ്പോൾ Google Play Store ൽ നിന്നും download ചെയ്യാവുന്നതാണ്. 

ഐപിസി കേരളാ സ്റ്റേറ്റിന്‍റെ പ്രവർത്തനങ്ങൾ പൂർണ്ണമായി ഡിജിറ്റലൈസ് ചെയ്തതിന്‍റെ ഭാഗമായി രൂപം കൊണ്ട ഈ ആധുനിക സംവിധാനത്തിലൂടെ പ്രസ്ഥാനത്തിന്‍റെ വാർത്തകൾ/ വിവരങ്ങൾ/ അറിയിപ്പുകൾ ipc.live എന്ന ഈ ആപ്പിലൂടെ ലഭ്യമാകും. 

ഐപിസിയിലെ എല്ലാ അംഗീകൃത ശുശ്രൂഷകന്മാർക്കും, സബ്സ്ക്രൈബ് ചെയ്തിട്ടുള്ള സഭയിലെ വിശ്വാസികൾക്ക് കൂടി ചേരുവാനും ആശയങ്ങൾ പങ്കിടുവാനും സഭാ വാർത്തകളും വിവരങ്ങളും അതി വേഗം അറിയുവാനും pastor wall, member wall എന്നീ സംവിധാനങ്ങൾ വളരെ ഉപയോഗാത്മകമായി ക്രമീകരിച്ചിട്ടുണ്ട്.

ipc.live  എന്ന വെബ് പോര്‍ട്ടല്‍ subscribe  ചെയ്യുന്ന എല്ലാ സെന്‍ററുകൾക്കും ലോക്കൽ സഭകൾക്കും വിവരങ്ങൾ ലഭ്യമാകുന്നതോടൊപ്പം അനവധി നൂതന സാങ്കേതിക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്‌, ആത്മീകവും -  ഭൗതികമായ കാഴ്‍ച പാടുകൾക്കു ഒരു ചുവടുമാറ്റം തന്നെയാണ് ഇതുവഴി ഐപിസി എന്ന മഹത് പ്രസ്ഥാനത്തിന് സംജാതമായിരിക്കുന്നത്.