News Detail

പാസ്റ്റർ ഷിബു നെടുവേലിൽ

കുമ്പനാട്: കൊവിഡ് -19 ദുരിതകാലം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ദൈവദാസൻമാർക്കും കുടുംബങ്ങൾക്കും അവശ്യസാധനങ്ങൾ എത്തിച്ചു കൊടുത്ത കരുതാം സഹായിക്കാം പദ്ധതിയുടെ രണ്ടാം  ഘട്ടമായി പച്ചക്കറി കിറ്റുകൾ ഉടൻ തന്നെ വിതരണം ചെയ്യും. ഒന്നാം ഘട്ടം ഭക്ഷണകിറ്റുകൾ ലഭിച്ചവർക്ക്  350 രൂപ വിലവരുന്ന "പത്തുകിലോ പച്ചക്കറികിറ്റുകൾ" വിതരണം ചെയ്യാനാണ്  ശ്രമിക്കുന്നത്.

സെന്‍ററുകൾ രജിസ്റ്റർ ചെയ്തിരിക്കുന്ന കണക്കുകൾ പ്രകാരം ആവശ്യമായ പണം അതതു  സെന്‍ററിന്‍റെ അക്കൗണ്ടിലേക്ക്, ഐപിസി കേരള സ്റ്റേറ്റ്  നൽകും, സെന്‍റർ ഭാരവാഹികൾ പ്രാദേശിക സ്ഥലങ്ങളിൽ എത്തിക്കേണ്ടതാണ്.

"കരുതാം സഹായിക്കാം" പദ്ധതിക്ക് വേണ്ടി സഹായങ്ങൾ ചെയ്തവരെയും ഇനിയും സഹായിക്കുന്നവരെയും പ്രത്യേകം നന്ദിയോടെ ഓർത്തു പ്രാർത്ഥിക്കുന്നു, സത്പ്രവൃത്തികളിൽ സമ്പന്നരായ എല്ലാ ദൈവമക്കളെയും കർത്താവ് അനുഗ്രഹിക്കട്ടെ. 

ഐപിസി കേരളാ സ്റ്റേറ്റ് എക്സിക്യൂട്ടീവിനു വേണ്ടി

 സ്റ്റേറ്റ് സെക്രട്ടറി