News Detail

ഐപിസി കേരളാ സ്റ്റേറ്റിന് പുതിയ നേതൃത്വം.

                                     ഐപിസി കേരളാ സ്റ്റേറ്റിന് പുതിയ നേതൃത്വം.


കുമ്പനാട്: ഇന്ത്യ പെന്തെക്കോസ്ത് ദൈവ സഭയുടെ കേരളാ സംസ്ഥാന ഘടകത്തിന് 2022-2025  കാലഘട്ടത്തിലേക്ക് പുതിയ ഭരണസമിതി തിരഞ്ഞെടുക്കപ്പെട്ടു.11 മണ്ഡലങ്ങളിലായ് ക്രമീകൃതമായ രീതിയിൽ നടത്തിയ തിരഞ്ഞെടുപ്പിലൂടെയാണ് പുതിയ ഭരണ സമിതി തിരഞ്ഞെടുക്കപ്പെട്ടത്.
 പ്രസിഡന്റ് : പാസ്റ്റർ.കെ സി തോമസ്,വൈസ് പ്രസിഡന്റ് :പാസ്റ്റർ എബ്രഹാം ജോർജ്,സെക്രട്ടറി: പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നത്തിൽ,ട്രഷറർ ആയി ബ്രദർ പി എം ഫിലിപ്പ്, ജോയിന്റ് സെക്രട്ടറി പാസ്റ്റർ. രാജു ആനിക്കാട്, ജോയിന്റ് സെക്രട്ടറി ബ്രദർ.ജെയിംസ് ജോർജ് എന്നിവരെ കൂടാതെ മറ്റു കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു.  

തിരഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടീവ് അംഗങ്ങൾ രജിസ്റ്ററിൽ  ഒപ്പ് വയ്ക്കുന്ന ചിത്രങ്ങളാണ് ചുവടെ,