News Detail

കേരള യാത്ര

കേരള യാത്ര 


കുമ്പനാട് : ഐപിസി ഹെബ്രോൻ ബൈബിൾ കോളേജ് (PG) യുടെ 30th ബാച്ചിലെ കർത്തൃ ദാസന്മാരുടെ  നേതൃത്വത്തിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ എല്ലാ ജില്ലയിലും ലഹരി വിരുദ്ധ സമാധാന സന്ദേശ റാലി നടത്തുകയാണ്.


 ഈ കാലഘട്ടത്തിൽ യുവജനങ്ങളുടെ ഇടയിൽ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും മറ്റ് ലഹരി പദാർത്ഥങ്ങളുടെയും അമിതമായ ഉപയോഗം മൂലം ഉയർന്നു വരുന്ന സാമൂഹ്യ തിന്മകളെപ്പറ്റി നാം അറിവുള്ളവരാണല്ലോ.ദേശത്തിന്റെ വിവിധയിടങ്ങളിൽ നടക്കുന്ന ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ മൂലം ദേശത്തിനു വേണ്ടി പ്രാർത്ഥിക്കുകയും യുവജനങ്ങളെ ബോധവൽക്കരിക്കുകയും ചെയ്യേണ്ടതു അത്യാവശ്യമാകയാൽ ഈ പ്രവർത്തനത്തെ ഓർത്തു പ്രാർത്ഥിക്കുകയും ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.

ഇതിന്റെ ഉത്‌ഘാടനം നവംബർ 1 ചൊവ്വ രാവിലെ 10 മണിക്ക് കുമ്പനാട് ഹെബ്രോൻപുരത്ത് വച്ച് നടത്തപ്പെടും.ഐപിസി കേരളാ സംസ്ഥാന എക്സിക്യൂട്ടീവ്സ് ഇതിൽ പങ്കെടുക്കും.