News Detail

സജിമത്തായി കാതേട്ടിന്റെ പിതാവ് കെ.സി മത്തായി കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു

തൃശൂർ : ഐ.പി.സി.കേരളാ സംസ്ഥാന കൗൺസിൽ അംഗം  , ഗുഡ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്ററും, മാധ്യമ പ്രവർത്തകനും മായ സജി മത്തായി കാതേ ട്ടിന്റെ പിതാവ് തൃശൂർ കൊണ്ടാഴി കാതേട്ട് വീട്ടിൽ കെ.സി മത്തായി കർതൃ സന്നിധിയിൽ ഇന്ന് ചേർക്കപ്പെട്ടു. ഐപിസി കൊണ്ടാഴി സഭാംഗമാണ്. സംസ്കാരം പിന്നീട്.
ഭാര്യ: സാറാമ്മ മത്തായി പത്തനാപുരം പുത്തൻവീട്ടിൽ കുടുംബാംഗം.
മറ്റ്മക്കൾ: പാസ്റ്റർ സാബു മത്തായി, ജോൺ മത്തായി കാതേട്ട് (സാം കൊണ്ടാഴി – സിഇഒ, വിക്ലിഫ് ഇന്ത്യ), സാലി ഷിബു.
മരുമക്കൾ: ഷീന സാബു, ലിഷ കാതേട്ട് (ഹൈസ്കൂൾ അദ്ധ്യാപിക), ബെൻസി സാം (ഹൈസ്കൂൾ അദ്ധ്യാപിക, പാസ്റ്റർ ഷിബു ഫിലിപ്പ് ( പാസ്റ്റർ, ഐ പി സി കൊറ്റനാട് ) ."