News Detail

Social & Welfare Board

സാമൂഹിക ക്ഷേമ ബോർഡ് 

കുമ്പനാട് : ഐപിസി കേരളാ സ്റ്റേറ്റിന്റെ പുതിയ ഭരണ സമിതിയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി, സ്റ്റേറ്റിന് കീഴിലുള്ള സഭാ ശുശ്രൂഷകന്മാരുടെയും അർഹതപ്പെട്ട വിശ്വാസികളുടെയും ക്ഷേമ പ്രവർത്തനത്തിനായി രൂപീകൃതമായ നവീനമായ പ്രവർത്തന മേഖലയാണ് IPC Social Welfare Board.


                          ഈ ബോർഡിൻറെ നേതൃത്വത്തിൽ അടുത്ത മൂന്ന് വർഷം വിവിധങ്ങളായ വികസന പദ്ധതികൾ നടപ്പിൽ വരുത്തേണ്ടുന്നത്തിനുള്ള ക്രമീകരണങ്ങൾ ചെയ്തു വരുന്നു. 14 ഇന കർമ്മ പദ്ധതികളുടെ പ്രഥമ പദ്ധതിയായ One Rupee Challenge എന്ന പേരിൽ വരുമാന വർധിത പ്രൊജക്റ്റ് നടപ്പിലാക്കുവാൻ ആഗ്രഹിക്കുന്നു.

                          ഈ പദ്ധതി നടപ്പിലാക്കുന്നതിനായി എല്ലാ സഭാ ശുശ്രൂഷകന്മാരുടെയും സഭാ വിശ്വാസികളുടെയും സഹകരണം പ്രതീക്ഷിക്കുന്നുവെന്ന് ബോർഡ് ചെയർമാൻ Bro.സജി മത്തായി കാതേട്ട് അറിയിച്ചു.നിലവിലെ എക്സിക്യൂട്ടീവ് അംഗങ്ങളോടൊപ്പം Bro.ജോസ് ജോൺ കായംകുളം (വൈസ് ചെയർമാൻ), Bro.ബേസിൽ അറക്കപ്പടി (സെക്രട്ടറി),Pr.ബോബൻ ക്‌ളീറ്റ്‌സ് (ജോയിന്റ് സെക്രട്ടറി), Bro.ജോബി എബ്രഹാം (ട്രഷറർ)  തുടങ്ങിയവരാണ്  ബോർഡിന് നേതൃത്വം നൽകുന്നത്.

Pastor Daniel Konnanilkkunnathil

Secretary

IPC Social Welfare Board ന്റെ കത്ത് കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.