News Detail

സെന്റർ പാസ്റ്റർമാരുടെയും പ്രെസ്ബിറ്ററിയുടെ സംയുക്ത യോഗം നടന്നു.

സെന്റർ പാസ്റ്റർമാരുടെയും പ്രെസ്ബിറ്ററിയുടെ സംയുക്ത യോഗം നടന്നു.

കുമ്പനാട് : ഐപിസി കേരളാ സംസ്ഥാന പ്രെസ്ബിറ്ററിയുടെയും സെന്റർ ശുശ്രൂഷകന്മാരുടെയും സംയുക്ത യോഗം 10 ജനുവരി 2023 ൽ കുമ്പനാട് കൗൺസിൽ ഹാളിൽ വച്ച് നടത്തപ്പെട്ടു.സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ സി തോമസിന്റെ  അദ്ധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ പാസ്റ്റർ വർഗീസ് എബ്രഹാം പ്രാർത്ഥിച്ചാരംഭിച്ച മീറ്റിംഗിൽ വൈസ് പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോർജ് സങ്കീർത്തനം വായിച്ചു.സ്റ്റേറ്റ് സെക്രട്ടറി പസ്റൊർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ സ്വാഗതം പറയുകയും,അധ്യക്ഷന്റെ ആമുഖ പ്രസംഗത്തിന് ശേഷം ചുവടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്തു.

  1. സ്ഥലം മാറ്റത്തിനായി അപേക്ഷിക്കുന്നതിനുള്ള തീയ്യതി 2023 ഫെബ്രുവരി 15  വരെ ആക്കി നിശ്ചയിച്ചു.
  2. സ്റ്റേറ്റ് ഓഫീസിൽ നിന്നുള്ള കത്തിടപാടുകൾ സെന്റർ ശുശ്രൂഷകന്മാർക്കു പോസ്റ്റൽ ആയി നൽകും, സെന്റർ തലത്തിൽ നിന്നും സഭകൾക്ക് അറിയിപ്പ് നൽകുക.
  3. 2022 ലെ മെമ്പർഷിപ് ഇനിയും നല്കാത്തവർ മെമ്പർഷിപ്പ് തുകയും 10 രൂപ ഡൊണേഷനും ചേർത്ത് 2023 ജനുവരി 31 ന് മുൻപായി നൽകുവാൻ നിർദ്ദേശിച്ചു.
  4. സെന്റർ ശുശ്രൂഷകന്മാരുടെ ദശാംശം നല്കാത്തവർ നൽകുവാനും നിർദ്ദേശിച്ചു.
  5. ശുശ്രൂഷക സമ്മേളനം, സ്റ്റേറ്റ് കൺവെൻഷൻ, പുതിയ സ്റ്റേറ്റ് കൗൺസിൽ ഹാൾ എന്നിവയെ സംബന്ധിച്ചും ചർച്ചകൾ നടന്നു.

ജനറൽ പ്രസിഡന്റ് പാസ്റ്റർ Dr.വൽസൻ എബ്രഹാം,ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ വിൽ‌സൺ ജോസഫ്, ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ്, കറുകച്ചാൽ സെന്റർ ശുശ്രൂഷകൻ പാസ്റ്റർ T A  ചെറിയാൻ എന്നിവർ പ്രസംഗിച്ചു.പാസ്റ്റർ സി സി എബ്രഹാം പ്രാർത്ഥിച്ചു യോഗം അവസാനിപ്പിച്ചു.ട്രഷറർ Bro. പി എം ഫിലിപ്പ്, ജോയിന്റ് സെക്രട്ടറി Bro.ജെയിംസ് ജോർജ് തുടങ്ങി   നിരവധി സെന്റർ ശുശ്രൂഷകന്മാർ യോഗത്തിൽ സന്നിഹിതരായിരുന്നു.