News Detail

സഭയ്ക്ക് ആത്മാവിന്റെ ഇരട്ടി പങ്ക് ആവശ്യം - Pr.Dr.T .വൽസൻ എബ്രഹാം

സഭയ്ക്ക് ആത്മാവിന്റെ ഇരട്ടി പങ്ക് ആവശ്യം - Pr.Dr.T .വൽസൻ എബ്രഹാം 
99 - മത് ഐ പി സി ജനറൽ കൺവൻഷൻ അനുഗ്രഹീത തുടക്കം.

കുമ്പനാട് : വരും കാലങ്ങളിൽ ദൈവ സഭകൾക്ക് ആത്മാവിന്റെ ഇരട്ടി പങ്ക് ആവശ്യമെന്ന്  ഐപിസി ജനറൽ പ്രസിഡന്റ്  പാസ്റ്റർ .Dr.T .വൽസൻ എബ്രഹാം  ഉദ്‌ഘാടന പ്രസംഗത്തിൽ കൂടി  ആഹ്വാനത്തോടു കൂടി 99 - മത് ഐ പി സി ജനറൽ കൺവൻഷൻ കുമ്പനാട് ഹെബ്രോൻ പുരത്ത്  അനുഗ്രഹീത തുടക്കം..ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് അധ്യക്ഷത വഹിച്ചു.ജനറൽ എക്സിക്യൂട്ടീവ്സ്,ഐപിസി യുടെ വിവിധ  സ്റ്റേറ്റ് ,റീജിയൻ , സെന്റർ  ഭാരവാഹികൾ ദൈവദാസന്മാർ, സന്നിഹിതരായിരുന്നു. ബ്ലെസ്സൺ മേമനയുടെ നേതൃത്വത്തിലുള്ള കൺവെൻഷൻ ഗായക സംഘം ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.