News Detail

2022 മെമ്പർഷിപ്പ് പുതുക്കൽ

                                                   മെമ്പർഷിപ്പ് പുതുക്കൽ 2022 

കുമ്പനാട്: കേരളാ സ്റ്റേറ്റിന്റെ കീഴിലുള്ള സഭകളുടെ 2022 - ലെ രജിസ്ട്രേഷനും, മെമ്പർഷിപ്പും പുതുക്കുന്നതിനുള്ള അവസാന തീയ്യതി 2023 ഫെബ്രുവരി 15 ആയിരിക്കുമെന്ന് കൗൺസിൽ തീരുമാനിച്ചു. രജിസ്ട്രേഷൻ,മെമ്പർഷിപ്പ്  എന്നിവയോടൊപ്പം 2022 ൽ ഒരു മെമ്പർ 10 രൂപ കൂടി സംഭാവനയായി ഇതിനോടൊപ്പം എത്രയും വേഗം നൽകേണ്ടതാണെന്ന് കേരളാ സ്റ്റേറ്റ് ട്രഷറർ Br.പി എം ഫിലിപ്പ് അറിയിച്ചു.

 മെമ്പർഷിപ്പ് പുതുക്കുന്നതിന് സാധാരണ ചെയ്ത് വരുന്നത് പോലെ വെബ് പോർട്ടൽ വഴി submit ചെയ്ത് പണമടയ്ക്കാവുന്നതാണ്. സംഭാവനകൾ  ipc.live/online-donations/  വഴി നേരിട്ടോ, കേരളാ സ്റ്റേറ്റിന്റെ ബാങ്ക് അക്കൗണ്ടിലേയ്ക്കോ നിക്ഷേപിക്കാവുന്നതാണ്. ബാങ്കിൽ നിക്ഷേപിക്കുന്നവർ ഡെപ്പോസിറ്റ് സ്ലിപ്  ipckerala@gmail.com   എന്ന ഈ-മെയ്‌ലിലേക്ക് സഭയുടെ പേരും, ഐഡി നമ്പറും എഴുതി അയയ്‌ക്കേണ്ടതാണ്.

  Br. പി എം ഫിലിപ്പ്.
  ട്രഷറർ