News Detail

ആയൂർ സെന്റർ കൺവൻഷൻ 2023

ആയൂർ : ഇന്ത്യ പെന്തകോസ്ത് ദൈവസഭ ആയൂർ സെന്റർ കൺവൻഷൻ 2023 ഏപ്രിൽ 6, 7, 8, വ്യാഴം, വെള്ളി, ശനി, വൈകുന്നേരം 6 മണി മുതൽ ഐ.പി.സി. എബനേസർ വാളകം വെസ്റ്റ് ചർച്ചിന്റെ എതിർ വശത്തുള്ള ഗ്രൗണ്ടിൽ വച്ച് നടക്കുന്നു. സെന്റർ മിനിസ്റ്റർ പാസ്റ്റർ സണ്ണി എബ്രഹാം  ഉത്ഥാടനം ചെയ്യുന്നു.

പാസ്റ്റർമാരായ ജോയി പാറക്കൽ, കെ.ജെ.തോമസ് (കുമളി ) വർഗ്ഗീസ് എബ്രഹാം, (രാജു മേത്ര) ദാനിയേൽ കൊന്നനില്ക്കുന്നതിൽ, സാം ജോർജ് , റോയി പൂവക്കാല, ജോസ് കെ എബ്രഹാം എന്നിവർ ദൈവ വചനം പ്രസംഗിക്കുന്നു. 9 ന് രാവിലെ സംയുക്ത ആരധനയും കർത്തൃമേശ ശുശ്രൂഷയോടും കൺവൻഷൻ സമാപിക്കുന്നു.

പാസ്റ്റർ ബിൻസൻ ജോസഫ് പബ്ലിസിറ്റി കൺവീനറായും പാസ്റ്റർ മോനി പി വർഗ്ഗീസ് ജനറൽ കൺവീനറായി വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.