News Detail

കേരളാ സ്റ്റേറ്റ് സോദരീ സമാജത്തിന് പുതിയ സാരഥികൾ

ഐ.പി.സി കേരളാ സ്റ്റേറ്റ് സോദരീ സമാജത്തിന് പുതിയ സാരഥികൾ 

കുമ്പനാട് : ഇന്ത്യാ പെന്തെക്കോസ്ത് ദൈവ സഭ സോദരീ സമാജത്തിന്റെ 2023-2027  തിരഞ്ഞെടുപ്പ് നടന്നതിന്റ പശ്ചാത്തലത്തിൽ, പുതിയ സാരഥികൾ തിരഞ്ഞെടുക്കപ്പെട്ടു.പ്രസിഡന്റ് ആയി sis ആനി തോമസ് (ആലപ്പുഴ)
ആലീസ് ജോൺ റിച്ചാർഡ് (കൊല്ലം), ഗീതമ്മ സ്റ്റീഫൻ (കോട്ടയം) എന്നിവർ വൈസ് പ്രസിഡന്റ്മാരായും, ജയമോൾ രാജു (പത്തനംതിട്ട ) സെക്രട്ടറിയും. ലിസി വർഗീസ് (മലപ്പുറം), സൂസൻ ജോൺ (തിരുവനന്തപുരം) എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും,ജോയമ്മ ബേബി (പത്തനംതിട്ട) -യെ ട്രെഷററുമായി തിരഞ്ഞെടുക്കപ്പെട്ടു. 
2023 ഒക്ടോബർ 10 ചൊവ്വാഴ്ച്ച ജനറൽ ബോഡിയോടനുബന്ധിച്ച്  വോട്ടെടുപ്പ് നടക്കുകയും,11 ബുധൻ രാവിലെ 11 മണിയോടെ ഫല പ്രഖ്യാപനം നടത്തി.ജെയിംസ് ജോർജ് വേങ്ങൂർ ഇലക്ഷൻ കമ്മീഷണറായും ,സജി മത്തായി കാതേട്ട്, ജോജി ഐപ്പ് മാത്യൂസ് എന്നിവർ റിട്ടേർണിംഗ്  ഓഫീസർമാരായി പ്രവർത്തിച്ച് ഇലക്ഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

അനുമോദന സമ്മേളനത്തിൽ ജെയിംസ് ജോർജ് വേങ്ങൂർ അദ്ധ്യക്ഷം വഹിക്കുകയും, ഐപിസി കേരള സംസ്ഥാന അദ്ധ്യക്ഷൻ പാസ്റ്റർ കെ.സി തോമസ് ഉത്‌ഘാടനം ചെയ്തു.  ഐ.പി.സി കേരള സംസ്ഥാന വൈസ് പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോർജ് , ജോയിന്റ് സെക്രട്ടറി പാസ്റ്റർ രാജു ആനിക്കാട് ,പാസ്റ്റർമാരായ  ജോൺ റിച്ചാർഡ്(സ്റ്റേറ്റ് കൗൺസിൽ അംഗം), സാം പി ജോസഫ് (ചെയർമാൻ  ഹെബ്രോൻ PG ), ഫിന്നി പി മാത്യു (സ്റ്റേറ്റ് കൗൺസിൽ അംഗം )തുടങ്ങിയവർ ആശംസകൾ അറിയിച്ചു. പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു.