ലോകമെമ്പാടുമുള്ള ഐപിസിക്കാരുടെ ആത്മീയ സംഗമത്തിനുള്ള ഒരുക്കങ്ങൾ സഭയുടെ ജനറൽ കൗൺസിൽ ആരംഭിച്ചു.
കൺവൻഷനു മുമ്പായി 102 ദിവസത്തെ ഉപവാസ പ്രാർത്ഥന 2025 സെപ്റ്റംബർ 30 മുതൽ പ്രയർ ചേമ്പറിൽ പ്രയർ ബോർഡ് ചെയർമാൻ പാസ്റ്റർ കെ പി കുര്യൻ്റെ നേതൃത്വത്തിൽ നടത്തുന്നതാണ്.
സെപ്റ്റംബർ 20 ന് ജനറൽ പ്രസിഡൻ്റ് പാസ്റ്റർ വൽസൻ ഏബ്രഹാമിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ ജനറൽ കൗൺസിൽ, കൺവൻഷൻ്റെ വിവിധ കമ്മിറ്റികളുടെ ചെയർമാൻമാരെ തിരഞ്ഞെടുത്തു. വിപുലമായ കമ്മിറ്റികൾ പിന്നീട് രൂപീകരിക്കുന്നതാണ്.
ആരാധന, പ്രവർത്തനം, സാക്ഷീകരണം എന്നതാണ് 102 ആം കൺവൻഷൻ്റെ ചിന്താവിഷയം. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നും ശുശ്രൂഷകന്മാരും വിശ്വാസികളും യോഗങ്ങളിൽ പങ്കെടുക്കുന്നതാണ്. രണ്ട് കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കൺവൻഷൻ ബജറ്റ് ഐപിസി ജനറൽ ട്രഷറർ ഡോ. ജോൺ ജോസഫ് അവതരിപ്പിച്ചു.