News Detail

ജൂലൈ 10 മുതൽ ഹോളി ട്രിനിറ്റി ചർച്ചിൽ ആരാധനകൾ ആരംഭിക്കും

ദുബായ് : രാജ്യത്ത് കൊറോണ എന്ന മഹാമാരി നിലനിക്കുന്ന സാഹചര്യത്തിലും ആരാധാനാലയങ്ങൾ തുറക്കുവാൻ സർക്കാർ അനുമതി നൽകിയതിനെ തുടർന്ന് ജൂലൈ 10 വെള്ളിയാഴ്ച മുതൽ ഐ.പി.സി ബെഥേൽ സഭയും ഹോളി ട്രിനിറ്റി ചർച്ചിൽ ആരാധന ആരംഭിക്കുവാൻ തീരുമാനിച്ചു. നിബന്ധനകളോടെ ആയിരിക്കും ആരാധനാ പങ്കാളിത്തം. പങ്കെടുക്കുവാൻ താല്പര്യം ഉള്ളവർ സഭാ ശുശ്രുഷകനുമായി വാട്ട്സ് ആപ് വഴി പേരും ജനന തീയതിയും പങ്ക് വയ്‌ക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്‌ പാസ്റ്റർ ഗെർസിം പി. ജോണുമായി ബന്ധപ്പെടേണ്ടതാണ്.