News Detail

സമൂഹത്തെ ക്ലേശങ്ങളിൽ നിന്നും ഉദ്ധരിക്കാൻ സഭക്ക് കഴിയണം: പാസ്റ്റർ ടി.വൽസൻ ഏബ്രഹാം

കുമ്പനാട്:  നൂറുവർഷം പിന്നിടുന്ന  ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ ആസ്ഥാന സഭയായ ഐപിസി ഹെബ്രോൻ ചാപ്പലിൻ്റെ ശതാബ്ദി  സമ്മേളനം സമാപിച്ചു.

 പാസ്റ്റർ ഡി സാംകുട്ടിയുടെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ രാജ്യാന്തര അധ്യക്ഷനായ Rev Dr ടി വത്സൻ എബ്രഹാം ഉദ്ഘാടനം ചെയ്തു. യേശുവിനെ സ്ഥിരതയോടെ ശുശ്രൂഷിക്കുന്നതിലൂടെയും അശരണർക്ക് അഭയം ഒരുക്കുന്നതിലൂടെയും സമൂഹത്തെ ക്ലേശങ്ങളിൽ നിന്നും ഉദ്ധരിക്കാമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗം നിർവഹിച്ച് പറഞ്ഞു.

പ്രതിസന്ധികളിലാണ് ഉയിർപ്പിൻ്റെ സന്ദേശം ഏറെ ദർശിക്കാൻ കഴിയുന്നതെന്ന് ജീവകാരുണ്യ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത മന്ത്രി വീണാ ജോർജ് പറഞ്ഞു.

സഭയുടെ മുൻ ജനറൽ പ്രസിഡൻ്റും പവർ വിഷൻ ടിവി ചാനൽ ചെയർമാനുമായ പാസ്റ്റർ ഡോ. കെ.സി.ജോൺ സമർപ്പണ ശുശ്രൂഷ നടത്തി. ഐപിസി കേരള സ്റ്റേറ്റ് പ്രസിഡൻറ് പാസ്റ്റർ കെ.സി.തോമസ് വചനപ്രഭാഷണം നടത്തി. ഹെബ്രോൻ സഭയിൽ ശുശ്രൂഷിച്ച മുൻകാല പാസ്റ്റർമാരെ Pr P A Mathew,Pr Abraham Varghese,Pr Reji Mooledom,Pr Alex John,Pr K Y Thomas,Pr Alex Abraham എന്നിവർഐപിസി സീനിയർ പാസ്റ്റർ ബെഞ്ചമിൻ വർഗീസ് ആദരിച്ചു. സഹായ വിതരണങ്ങളുടെ ഉദ്ഘാടനം ആൻ്റോ ആൻ്റണി എംപി നിർവഹിച്ചു. ശതാബ്ദി സുവനീർ പ്രകാശനം പാസ്റ്റർ കെ സി ജോൺ പാസ്റ്റർ ബെഞ്ചമിൻ വർഗീസ്ന് നൽകി പ്രകാശനം ചെയ്യ്തു. റാന്നി മുൻ  എംഎൽഎ രാജു എബ്രഹാം, ഐപിസി കുമ്പനാട്  സെൻ്റർ സെക്രട്ടറി പാസ്റ്റർ ബ്ലസൻ കുഴിക്കാല, സഭാ സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളായ പാസ്റ്റർ സാം പി.ജോസഫ്, ജോജി ഐപ്പ് മാത്യൂസ്, സജി മത്തായി കാതേട്ട്, കേണൽ വി.ഐ.ലൂക്ക്, ജോയ് ജോൺ ( ശതാബ്ദി ജനറൽ കൺവീനർ) പഞ്ചായത്ത് അംഗം പി.എം.റോസ, പാസ്റ്റർ പി ജി മാത്യൂസ്, വിൽസൺ ഏബ്രഹാം, പുന്നൂസ് സഖറിയ, എൻ.സി.ബാബു, കെ.എം.മാത്യു, ഡോ.കോശി പി.ചാക്കോ,  ഡോ. സാജു ജോസഫ്, ജോൺ കെ.മാത്യു, മാത്യു ജോൺ, പാസ്റ്റർ പ്രിൻസ് ഗിൽഗാൽ, സ്റ്റാർല ലൂക്ക്, സജി എം.വർഗീസ്, വിൽസൺ കുരീകാട്ടിൽ, കെ.എം.വർഗീസ്, പാസ്റ്റർ ജോജി എം.വർഗീസ്, ഷിനു തോമസ്, സജി ബേബി, Sis. Thankamma George ,ഓമന ദേവരാജൻ, ബിജി മോൻസി, സ്നേഹ ഷാജി എന്നിവർ പ്രസംഗിച്ചു. ഉച്ചകഴിഞ്ഞു കുടുംബ സംഗമം നടന്നു. 

പാസ്റ്റർമാരായ കെ.ഇ.എബ്രഹാം, കെ.സി.ഉമ്മച്ചൻ കൊടുന്തറ എന്നിവരുടെ നേതൃത്വത്തിൽ കുമ്പനാട് ആരംഭിച്ച പ്രാദേശിക കൂട്ടായ്മ ആണ് നൂറു വർഷങ്ങൾ പിന്നിടുന്നത്. ഐപിസി സഭകളുടെ കേന്ദ്രസഭയായി ഹെബ്രോൻ ചാപ്പൽ അറിയപ്പെടുന്നു.  ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ ജനറൽ പ്രസിഡൻ്റുമാരായിരുന്ന  പാസ്റ്റർ കെ.ഇ.എബ്രഹാം, പാസ്റ്റർ ടി.എസ്.എബ്രഹാം ഇപ്പോൾ പ്രസിഡൻ്റായി സേവനം ചെയ്യുന്ന പാസ്റ്റർ ഡോ.ടി.വത്സൻ എബ്രഹാം എന്നിവരുടെ പ്രാദേശിക സഭയാണ് കുമ്പനാട് ഐപിസി ഹെബ്രോൻ ചാപ്പൽ. ഇരുന്നൂറിലധികം കുടുംബങ്ങളിൽ നിന്നായി നാനൂറിൽ അധികം വിശ്വാസികൾ ഇവിടെ അംഗങ്ങളായി സഭ ആരാധനയിൽ പങ്കു കൊള്ളുന്നു. ഒരു വർഷം നീണ്ടുനിന്ന ശതാബ്ദി പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ സുവിശേഷ- ജീവകാരുണ്യ പദ്ധതികൾ നടത്തുവാൻ സഭയ്ക്ക് കഴിഞ്ഞു എന്ന് ശതാബ്ദി കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

.