News Detail

കുന്നംകുളം സെൻ്റർ PYPA ക്യാമ്പ് സമാപിച്ചു

*കുന്നംകുളം*: *ഐ പി സി കുന്നംകുളം സെന്റർ പി വൈ പി എ യൂത്ത് ക്യാമ്പ് 29.8.2023 ഐ പി സി ഹെബ്രോൻ ചർച്ച് പഴഞ്ഞി സഭയിൽ വെച്ച് നടത്തപ്പെട്ടു.* *ഐപിസികുന്നംകുളം സെന്റർ മിനിസ്റ്റർ Pr: സാം വർഗീസ് യൂത്ത് ക്യാമ്പ്  ഉദ്ഘാടനം ചെയ്തു. Br:ഷാജി ജോസഫ്, Dr: പോൾസൺ  പുലിക്കോട്ടിൽ എന്നിവർ ക്ലാസുകൾ നയിച്ചു.*
*സെന്റർ പി വൈ പി എ കൊയർ സംഗീത ശുശ്രൂഷ നേതൃത്വം നൽകി.*
*സെന്ററിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് യുവതി യുവാക്കളും ദൈവദാസന്മാരും* *സഹോദരി സഹോദരന്മാരും ഈ ക്യാമ്പിൽ പങ്കെടുത്തു. സെന്റർ  പി വൈ പി എ കമ്മറ്റി  യൂത്ത് ക്യാമ്പിന്  നേതൃത്വം നൽകി.*