News Detail

താലന്ത് പരിശോധന

            സെന്റർ പിവൈപിഎ താലന്ത് പരിശോധന ഒക്ടോബർ 28 ശനി രാവിലെ 9 മണിക്ക് കേച്ചേരി ഐപിസി ഹാളിൽ വച്ച് നടക്കുന്നു. സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം വർഗീസ് പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്യുന്നതാണ്.   പേർ രജിസ്റ്റർ ചെയ്തിരിക്കുന്ന എല്ലാ യൂണിറ്റുകളും 8 30 ന് തന്നെ കടന്നുവന്ന്‌ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി ചെസ്റ്റ് നമ്പറുകൾ സ്വീകരിക്കേണ്ടതാണ്.
 ഉദ്ഘാടനം കഴിഞ്ഞ ഉടനെ തന്നെ പ്രോഗ്രാമുകൾ ആരംഭിക്കുന്നതിനാൽ വൈകി വരുന്നവരുടെ പ്രോഗ്രാമുകൾ നഷ്ടമായാൽ വീണ്ടും പ്രോഗ്രാം നടത്തുന്നതല്ല. എല്ലാ ദൈവദാസന്മാരും യുവജന പ്രവർത്തകരും ഈ താലന്ത് പരിശോധനയിൽ കടന്നുവന്ന് സംബന്ധിക്കുകയും താലന്ത് പരിശോധനയ്ക്ക് ആവശ്യമായ സഹായസഹകരണങ്ങൾ ചെയ്തു തരണമെന്നും സ്നേഹത്തോടെ അഭ്യർത്ഥിക്കുന്നു

 എന്ന്
സെന്റർ പിവൈപിയെ കമ്മിറ്റിക്ക് വേണ്ടി
സെക്രട്ടറി
ബ്രദർ ഷിജു പനക്കൽ