News Detail

ഐ പി സി കുന്നംകുളം സെൻറർ 48ാം  വാർഷിക കൺവെൻഷൻ

ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ കുന്നംകുളം സെൻറർ 48ാം  വാർഷിക കൺവെൻഷൻ 2024 ജനുവരി 4 മുതൽ 7 വരെ പോർക്കുളം രഹോബോത്ത് നഗറിൽ വച്ച് നടത്തപ്പെടുന്നു. 

കുന്നംകുളം സെൻറർ പാസ്റ്റർ  സാം വർഗീസ് ഉദ്ഘാടനം ചെയ്യുന്നു.   

പാസ്റ്റർമാരായ കെ ജെ തോമസ് കുമളി,  ജെയിംസ് ജോർജ് പത്തനാപുരം,പോൾ ഗോപാലകൃഷ്ണൻ, എബ്രഹാം ജോർജ് ആലപ്പുഴ (ഐപിസി കേരള സ്റ്റേറ്റ് വൈസ് പ്രസിഡൻറ്) തുടങ്ങിയവർ വചനം  സംസാരിക്കുന്നു .

ഞായറാഴ്ച സെൻററിലുള്ള സഭകളുടെ സംയുക്ത ആരാധനയും അതിനു ശേഷം ഉച്ച കഴിഞ്ഞ്  പുത്രിക സംഘടനകളുടെ വാർഷിക സമ്മേളനവും  ഉണ്ടായിരിക്കുന്നതാണ്. സംഗീത ശുശ്രൂഷ കുന്നംകുളം സെന്റർ ക്വയർ 

 കുന്നംകുളം സെൻറർ പാസ്റ്റർ  സാം വർഗീസ്  ജനറൽ കൺവീനറായുള്ള സംഘാടകസമിതിയിൽ പാസ്റ്റർമാരായ പി കെ ജോൺസൺ, വിനോദ് ഭാസ്കർ, സഹോദരന്മാരായ ടി കെ ജോൺസൺ, പി കെ ദേവസി എന്നിവർ നേതൃത്വം നൽകും