News Detail

പി വൈ പി എ യൂത്ത് പ്രെയർ മീറ്റിംഗ്

 

യൂത്ത് പ്രയർ

കർത്താവിൽ പ്രിയ സഭയ്ക്കും ദൈവ ദാസനും പി വൈ പി എ പ്രവർത്തകർക്കും തിരുനാമത്തിൽ സ്നേഹ വന്ദനം. നിങ്ങൾ സഭയായി ക്ഷേമമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു.സെന്റർ പി വൈ പി എ യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ആത്മീയ പ്രവർത്തനങ്ങൾക്ക് കർത്തൃദാസനും സഭയും നൽകുന്ന പ്രാർത്ഥനക്കും പിന്തുണക്കും നന്ദി അറിയിക്കുന്നു.
നവംബർ 12ഞായർ വൈകുന്നേരം 4മുതൽ പി വൈ പി എ യൂത്ത് പ്രയർ നടത്തുന്നു ഐ പി സി കാട്ടാകാമ്പാൽ സഭാ ഹാളിൽ വെച്ച് നടക്കുന്ന ഈ പ്രാർത്ഥനയിൽ യുവജനങ്ങളുടെയും സഭകളുടെയും ആത്മീയ ഉന്നമനത്തിനായും അവർ നേരിടുന്ന വിവിധ പ്രതിസന്ധികളിന്മേൽ ആത്മീയ വിടുതലിനും വേണ്ടി  പ്രാർത്ഥിക്കുകയും ചെയ്യുന്നു. ഈ സമ്മേളനത്തിലേക്കു കർത്തൃദാസനെയും പി വൈ പി എ പ്രവർത്തകരെയും സഹോദരീ സഹോദരന്മാരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.