News Detail

ഗോൾഡൻ ജൂബിലി സ്മരണികയുടെ ലോഗോ പ്രകാശനം ചെയ്തു

ഇന്ത്യ പെന്തക്കോസ്തു ദൈവസഭ കുന്നംകുളം സെൻററിൻ്റെ ഗോൾഡൻ ജൂബിലി സ്മരണികയുടെ ലോഗോ പ്രകാശനം ചെയ്തു 
 ഐപിസി കുന്നംകുളം സെൻട്രൽ മിനിസ്റ്ററും സൂവനീയറിൻ്റെ ചീഫ് എഡിറ്ററും ആയ പാസ്റ്റർ സാം വർഗീസ് ലോഗോ പ്രകാശനം നിർവഹിച്ചു  എഡിറ്റർ പാസ്റ്റർ തോമസ് കെ ജെ, പബ്ലിഷർ ബ്രദർ ഷിജു പനക്കൽ  ബോർഡ് മെമ്പർമാരായ പാസ്റ്റർ വിനോദ് ഭാസ്കർ (സെൻ്റർ സെക്രട്ടറി),പാസ്റ്റർ  പി കെ ജോൺസൺ. (വൈസ് പ്രസിഡണ്ട് ), പാസ്റ്റർ കെ സാമുവൽ, ബ്രദർ  ഷാജു സി ഐ കൂടാതെ സെൻ്ററിലെ ശുശ്രൂഷകൻമാരും വിശ്വാസികളും ഇതിൽ പങ്കെടുത്തു