News Detail

പ്രവർത്തനോദ്ഘാടനം  കുമ്പനാട്ട് നടന്നു.

ഐപി.സി. കേരള സ്റ്റേറ്റ് പ്രവർത്ത നോദ്ഘാടനം  കുമ്പനാട്ട് (20/9/22) നടന്നു.

കുമ്പനാട് : ഇന്ത്യാ പെന്തെക്കോസ്തു ദൈവ സഭ കേരള സ്റ്റേറ്റ് 2022- 25 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയുടെ പ്രവർത്തനോദ്ഘടനം ഇന്ന് (20/9/22) കുമ്പനാട് ഐ.പി.സി ഹെബ്രോൻ ചാപ്പലിൽ നടന്നു. 10-30 ന് പ്രാർത്ഥിച്ചാരംഭിച്ച ഉത്ഘാടന യോഗം ഐ.പി.സി കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ എബഹാം ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ട്രഷറാർ ബ്രദർ പി.എം.ഫിലിപ്പ് സ്വാഗതം പറഞ്ഞു. ജോയിന്റ് സെക്രട്ടറി പാസ്റ്റർ രാജു ആനിക്കാട് സങ്കീർത്തന ശുശ്രൂഷ നിർവഹിച്ചു. സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി തോമസ് ഉത്ഘാടന കർമ്മം നിർവഹിച്ചു.പുതുതായി തെരെത്തെടുക്കപ്പട്ട സ്റ്റേറ്റ് എക്സി കൂട്ടിവ്സ്, കൗൺസിൽ അംഗ ങ്ങൾ ദൈവമുമ്പാകെ സത്യപ്രതിജ്ഞ ചൊല്ലിയാണ് അധികാര ചുമതല ഏറ്റെടുത്തത്. സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി തോമസ്‌ പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു. മുഴുവൻ കൗൺസിൽ അംഗങ്ങളും ഏറ്റുപറയുകയുണ്ടായി . 2022 – 25 വർഷത്തേക്കുള്ള പ്രവർത്തനത്തിന്റെ ഭാഗമായി ചെയ്യുവാനി രാക്കുന്ന 14 ഇന പരിപാടിയുടെ വിശദീകരണം സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ അറിയിച്ചു.. സുവിശേഷം അറിയിക്കുവാൻ പരിശുദ്ധാത്മാവിന്റെശക്തി ആവശ്യമാണ് ന്ന വിഷയത്തിൽ പാസ്റ്റർ ബാബു ചെറിയാൻ ബൈബിൾ അടിസ്ഥാനത്തിൽ മുഖ്യ സന്ദേശം നൽകി. പാസ്റ്റർ ബി. മോനച്ചൻ , പാസ്റ്റർ തോമസ് നൈനാൻ , ബ്രദർ വാളകം കുഞ്ഞച്ചൻ ,ഓഫീസ് മാനേജർ ബ്രദർ മാത്യൂസ് വർഗിസ് . പി വൈ പി.എ സെക്രട്ടറി ഇവാ :ഷിബിൻ ശാമുവേൽ , സണ്ടേസ്കൂൾ ഡയറക്ടർ ജോസ് തോമസ്, സോദരി സമാജത്തിനു വേണ്ടി സിസ്റ്റർ സൂസൺ ചെറിയാൻ എന്നിവർ ആശംശകൾ അറിയിച്ചു.പ്രവർത്തനോദ്ഘാടന സമ്മേളനത്തിൽ വയ്ച് കേരള,സ്റ്റേറ്റ് എക്സിക്യൂട്ടീവ്സിനെ സണ്ടേസ്കൂൾ സ്റ്റേറ്റ് ഭാരവാഹികൾ മൊമന്റോ നൽകി ആദരിച്ചു സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ബ്രദർ ജയിംസ് ജോർജ്ജ് കൃതജ്ഞത പറഞ്ഞു. Pr. മാത്യ ജോൺ നിരണം ഗാനശുശ്രൂഷ നടത്തി.