News Detail

IPC കേരളാ സ്റ്റേറ്റ് കൺവെൻഷൻ പാലക്കാട് .

IPC  കേരളാ സ്റ്റേറ്റ് കൺവെൻഷൻ ഒരുക്കങ്ങൾ ആരംഭിച്ചു.

പാലക്കാട് : ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭ കേരളാ സ്റ്റേറ്റ് കൺവെൻഷൻ നവംബർ 29 മുതൽ ഡിസംബർ 03 വരെ പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി തോപ്പിൽ ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടും. കൺവെൻഷന്റെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. പ്രയർ ബോർഡിന്റെ നേതൃത്വത്തിൽ തൃശൂർ മുതൽ നോർത്ത് മലബാർ വരെയുള്ള വിവിധ സെന്ററുകളിൽ വെച്ച് ഉപവാസ പ്രാർത്ഥനകൾ നടന്നുവരികയാണ്. കൺവെൻഷൻ ക്വയറിന് വേണ്ടി 51 അംഗങ്ങൾ പരിശീലനം നടത്തിവരുന്നു. കൺവെൻഷൻ കമ്മിറ്റി വിളിച്ചു കൂട്ടി കൺവെൻഷന്റെ ക്രമീകരണങ്ങൾ വിലയിരുത്തുകയുണ്ടായി. പബ്ലിസിറ്റി കമ്മിറ്റിയുടെ അഭിമുഖത്തിൽ വിപുലമായ പബ്ലിസിറ്റിയും ആരംഭിച്ചിട്ടുണ്ട്. ഈ വർഷം വളരെ ക്രമീകരണങ്ങളാണ് കൺവെൻഷൻ കമ്മിറ്റി ഒരുക്കുന്നത്. ഈ കാലഘട്ടത്തിൽ ദൈവം വളരെ ശക്തമായി ഉപയോഗിക്കുന്ന ദൈവദാസൻമാർ രാത്രിയിലും പകലുമായി ദൈവവചനം ശുശ്രൂഷിക്കും.

 

ജനറൽ കൺവീനർ പാ. കെ. സി. തോമസ്, ജോ. ജനറൽ കൺവീനർ പാ.എബ്രഹാം ജോർജ്, പാ. ജിമ്മി കുരിയാക്കോസ്, ജനറൽ കോർഡിനേറ്റർ പാ. ഡാനിയേൽ കൊന്നനിൽക്കുന്നതിൽ, ജനറൽ ജോ. കോർഡിനേറ്റർ പാ.രാജു അനിക്കാട്, ബ്രദർ P M ഫിലിപ്പ് ,ബ്രദർ ജെയിംസ് ജോർജ് വേങ്ങൂർ, ബ്രദർ. ജോർജ് തോമസ്, ജനറൽ ജോ കോർഡിനേറ്റർ ബ്രദർ പി.വി. മാത്യൂ, പ്രയർ ബോർഡ് ചെയർമാൻ പാ. മാത്യൂ കെ വർഗീസ്, പ്രയർ ബോർഡ് കൺവീനർ പാ. സിജു കെ എം, ജോ. കൺവീനർമാർ പാ. കെ എം സാമുവൽ, പാ. കെ റ്റി തോമസ്, പാ.എബ്രഹാം ഫിലിപ്പ്, പന്തൽ ചെയർമാൻ ബ്രദർ വിൻസെൻ്റ് തോമസ്, കൺവീനർ ബ്രദർ തോമസ് രാജൻ, ജോ. കൺവീനർ ഷിജു മാത്യൂ, ഫുഡ് ചെയർമാൻ ബ്രദർ ജോസ് ജോൺ, കൺവീനർ പാ. ബിജു കുര്യൻ, ജോ. കൺവീനർ പാ.വി.ജെ. അച്ചൻകുഞ്ഞ്, അക്കോമൊഡേഷൻ ചെയർമാൻ ബ്രദർ കെ. എം. ഡാനിയേൽ, കൺവീനർ പാ.ജോൺസൺ കുര്യൻ, ജോ. കൺവീനർ പാ. ബോവസ്, വിജിലൻസ് & പാർക്കിങ്ങ് ബ്രദർ തോമസ് ജേക്കബ്, കൺവീനർ പാ. മാത്യൂസ് ചാക്കോ, ജോ. കൺവീനർ പാ. ഷൈജു മാത്യൂ, വോളൻ്റിയർ ചെയർമാൻ: പാ. റെജി ഗോവിന്ദപുരം, കൺവീനർ പാ. മനോജ് പോൾ, ജോ. കൺവീനർ ബ്രദർ ബേബി വർഗീസ്, രജിസ്ട്രേഷൻ ചെയർമാൻ പാ. ടോം തോമസ്, കൺവീനർ ബ്രദർ. ഫിന്നി ജോൺ, ജോ. കൺവീനർ പാ. വിജു ആൻ്റണി, ജോ. കൺവീനർ പാ. ഷാജി പി ജോർജ്, ലൈറ്റ് & സൗണ്ട് ചെയർമാൻ ബ്രദർ ഗ്ലാഡ്സൺ ജേക്കബ്, കൺവീനർ പാ. പീറ്റർ ടി എം, ജോ. കൺവീനർ ബ്രദർ സൈജു എബ്രഹാം, പബ്ലിസിറ്റി ചെയർമാൻ ബ്രദർ എബ്രാഹം വടക്കേത്ത്, കൺവീനർ പാ. പ്രദീപ് പ്രസാദ്, ജോ. കൺവീനർ പാ. നോബി തങ്കച്ചൻ, മീഡിയ ചെയർമാൻ പാ.ബോബൻ ക്ലീറ്റസ്, കൺവീനർ പാ. കെ റ്റി ജോസഫ്, ജോ. കൺവീനർ: പാ. ജെനിഷ് ചെറിയാൻ, മ്യൂസിക് ചെയർമാൻ ബ്രദർ സജി വെണ്മണി, വൈസ് ചെയർമാൻ ബ്രദർ . ജോസ് മിസ്പാ, കൺവീനർ പാ. ഇ റ്റി ജോസ്, ജോ. കൺവീനർ ഇവാ. യേശുദാസൻ പി ജി, ട്രാൻസ്പോർടേഷൻ ചെയർമാൻ പാ. ജോസ് കെ എബ്രഹാം, കൺവീനർ ബ്രദർ കെ എസ് ജയിംസ്, റിസപ്ഷൻ ചെയർമാൻ പാ. സാം വർഗീസ്, കൺവീനർ പാ. വി വി ബേബി, ജോ. കൺവീനർ പാ ഇ വി ജോർജ്, ജോ. കൺവീനർ പാ. സജി സി ഒ, കൗൺസലിങ് ചെയർമാൻ പാ. ജിജി ചാക്കോ, കൺവീനർ: പാ. സിജു കെ, ജോ. കൺവീനർ പാ. ഫിലിപ് തോമസ്, ഫിനാൻസ് ബോർഡ് ചെയർമാൻ ബ്രദർ. പി എം ഫിലിപ്, വൈസ് ചെയർമാൻ പാ. ജോൺ റിച്ചാർഡ് വൈസ് ചെയർമാൻ ബ്രദർ പീറ്റർ മാത്യൂ കല്ലൂർ, കൺവീനർ ബ്രദർ സാബു തോമസ്, ജോ. കൺവീനർ പാ. നെബു മാത്സൺ ഇവ.തോമസ് ജോർജ്,പാ. എൻ എ ജോസ്, പാ കെ പി ജോസ്, പാ. ജോസഫ് റ്റി, പാ. ബെഞ്ചമിൻ തോമസ്, ബ്രദർ റ്റി ജെ ജോയി, പാ. സുഭാഷ് ജേക്കബ്, ബ്രദർ അച്ചൻകുഞ്ഞ് പാ. കണ്ണൻ നെന്മാറ, പാ: ജോൺ പി എ എന്നിവർ ചേർന്നുള്ള വിപുലമായ കൺവെൻഷൻ കമ്മിറ്റിയാണ് പ്രവർത്തിച്ചുവരുന്നത്.