History

പി വൈ പി എ (പെന്തക്കോസ്തു യുവജന സംഘടന) 
ഭാരത ചരിത്രത്തിലും പെന്തക്കോസ്തു യുവജന പ്രസ്ഥാനത്തിനും ഏറെ നിർണായകമായിരുന്നു 1947.  ആലുവാ യുസി കോളേജിലും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും പഠിച്ചു കൊണ്ടിരുന്ന ടി എസ് എബ്രഹാം,  ഉമ്മൻ എബ്രഹാം,  പി കെ ജോർജ്ജ്,  ടി ടി സാമുവേൽ, ടി വി തോമസ്,  കെ സി ജോർജ്ജ് എന്നീ യുവസഹോദരന്മാരുടെ മനസ്സിൽ വീണ ആത്മീക ദർശനമാണ് പി വൈ പി എ എന്ന മഹത്തായ യുവജന പ്രസ്ഥാനം. 1947ഓഗസ്റ്റ് 30ന്  കുമ്പനാട് ഹെബ്രോൻ ഹാളിൽ വിളിച്ചു ചേർക്കപ്പട്ട യോഗത്തിൽ പെന്തെകോസ്തു യുവജന സംഘടന എന്ന പേരും 'സേവനത്തിനായി രക്ഷിക്കപെട്ടു' എന്ന അപ്ത്വവാക്യവും അംഗീകരിക്കപ്പെട്ടു.  

എല്ലാ പെന്തക്കോസ്തു യുവജനങ്ങളെയും ഉൾകൊള്ളിച്ചു കൊണ്ട് വിദ്യാർത്ഥികളുടെ ഇടയിൽ പ്രവർത്തിക്കുക എന്ന മഹത്തായ ലക്ഷ്യമായിരുന്നു മുമ്പിലുണ്ടായിരുന്നുവെങ്കിലും പിൽക്കാലത്തു ഐപിസി സഭകളുടെ മാത്രം യുവജന സംഘടനയായി ഇത് മാറ്റപ്പെട്ടു.   

പി വൈ പി എ 2018-2021( കേരള ഘടകം)

സുവിശേഷീകരണം,  ആത്മീകത,  സേവനം എന്നീ മേഖലകളായി തിരിച്ചാണ് ഈ ഭരണ സമിതിയുടെ പ്രവർത്തനങ്ങൾ. 

സംസ്ഥാന എക്സിക്യൂട്ടീവ്സ്

പ്രസിഡന്‍റ

സുവി. അജു അലക്സ്‌ (+919567675635)

വൈസ്-പ്രസിഡന്‍റുമാർ     പാസ്റ്റർ  സാബു  ആര്യപ്പള്ളിൽ 
+919497211606

സുവി.  ബെറിൽ ബി തോമസ് 
+919447464178

സെക്രട്ടറി 
സുവി. ഷിബിൻ ജി. ശാമുവേൽ 
+919567183010

ജോയിന്‍റ് സെക്രട്ടറിമാർ 
പാസ്റ്റർ ഷിബു എൽദോസ് 
+919747047293

ബ്രദ. സന്തോഷ് എം പീറ്റർ 
+919946314458

ട്രഷറർ 
ബ്രദ. വെസ്ലി പി എബ്രഹാം 
+917012308928

പബ്ലിസിറ്റി കൺവീനർ 
പാസ്റ്റർ തോമസ് ജോർജ്ജ് കട്ടപ്പന
+919496375386

പ്രവർത്തനങ്ങൾ  സംക്ഷിപ്‌തമായി 

#2018-2019 പ്രളയ കെടുതിയിൽ രക്ഷാ ദൗത്യം,  ദുരിതാശ്വാസം,  അതിജീവനം എന്നിങ്ങനെ തിരിച്ചുകൊണ്ടുള്ള സജീവമായ       പ്രവർത്തനങ്ങൾ 

# ലവ്-ജീസസ് ക്യാമ്പയിൻ, പ്രീമാരിറ്റൽ കൗൺസിലിംഗ് 

# തുടർച്ചയായ രണ്ട് വർഷങ്ങളിലും കേരള സുവിശേഷ യാത്ര,  ഒറീസ്സ മിഷൻ ട്രിപ്പ്,  നിരവധി പരസ്യയോഗങ്ങൾ 

# 11 സ്ഥലങ്ങളിൽ കാത്തിരിപ്പ് യോഗങ്ങൾ 

# മലബാറിൽ ഉൾപ്പെടെ 03 അനുഗ്രഹീതമായ യുവജന ക്യാമ്പുകൾ 

# മെഗാ ബൈബിൾ ക്വിസ് 

# കുറ്റമറ്റ രീതിയിലും ക്രമീകൃതമായും നടത്തപ്പെട്ട താലന്ത് പരിശോധന,  വാർഷികം. 

# നിരാലംബരുടെ കണ്ണീരൊപ്പിയ നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ 

# മേഖലകൾ തിരിച്ചുള്ള സാമ്പത്തിക സഹായങ്ങൾ. 

# എല്ലാ മാസങ്ങളിലും പുറത്തിറങ്ങിയ യുവജന കാഹളം. 

# പി വൈ പി എ സംസ്ഥാന ഓഫീസ് നവീകരണം         

# ഓഗസ്റ്റ് 15 വിശപ്പ് രഹിത കേരളം പദ്ധതി. 

#കോവിഡ്-19 എന്ന മഹാമാരിയിൽ സജീവമായ പിവൈപിഎ പ്രവർത്തനങ്ങൾ. 
(ഐസൊലേഷനിൽ കഴിയുന്നവർക്ക് ആഹാരം,  ബ്രേക്ക്‌ ദ ചെയിൻ പദ്ധതി, പാസ്റ്റർ സാം ജോർജ്ജും സുഹൃത്തുക്കളും സ്പോൺസർ ചെയ്ത ഭക്ഷ്യ ദാന്യങ്ങൾ കേരളത്തിൽ അനേകയിടങ്ങളിൽ എത്തിച്ചു,     

# കമ്മ്യൂണിറ്റി കിച്ചന്‍റെ ഭാഗമായ പ്രവർത്തനങ്ങൾ,  മുന്നൂറ് ഭക്ഷ്യ കിറ്റുകളും,  മുന്നൂറു ദൈവദാസന്മാർക്ക് സാമ്പത്തിക സഹായവും)

# മുറ്റത്തു കൺവൻഷനുകൾ,  ലഖുലേഖ പ്രസിദ്ധീകരണം (പൂക്കാലം വരും)

# സിവിൽ സർവിസ് സ്കോളർ ഷിപ്പ് 

#ബ്ലഡ്‌ ഡൊണെഷൻ ഫോറം.