News Detail

48th ഐ പി സി കുന്നംകുളം സെൻറർ കൺവെൻഷൻ

ഇന്ത്യൻ പെന്തക്കോസ്ത്  ദൈവസഭ കുന്നംകുളം സെൻററിന്റെ നാല്പത്തിയെട്ടാമത് കൺവെൻഷന് തുടക്കമായി. 

ജനുവരി 4 മുതൽ 7 വരെ പോർക്കുളം ഐ.പി.സി രഹബോത്ത് നഗറിൽ വൈകിട്ട് 6 മുതൽ 9 വരെയാണ് കൺവെൻഷൻ നടക്കുന്നത്. 4 ന് വൈകിട്ട് ആറിന്  സുവിശേഷകൻ സാം സി  കെ പ്രാർത്ഥനയോടെ ആരംഭിച്ച കൺവെൻഷനിൽ  കുന്നംകുളം സെൻറർ ക്വയർ  ഗാനങ്ങൾ  ആലപിച്ചു  . ഐ.പി.സി കുന്നംകുളം സെൻ്റർ പ്രസിഡൻറ് പാസ്റ്റർ സാം വർഗ്ഗീസ്  ഉദ്ഘാടനം ചെയ്തു. പാസ്റ്റർ കെ . ജെ. ജോൺ അധ്യക്ഷത വഹിച്ചു. കുന്നംകുളം സെന്റർ മുൻ വൈസ്  പ്രസിഡണ്ട് പാസ്റ്റർ കെ ഏ വർഗീസ് സ്വാഗതം പറഞ്ഞു.  പാസ്റ്റർ കെ .ജെ തോമസ് കുമളി  ദൈവവചന സന്ദേശം നൽകി. സെൻ്റർ വൈസ് പ്രസിഡൻറ്  പാസ്റ്റർ പി .കെ ജോൺസൺ, സെക്രട്ടറി പാസ്റ്റർ വിനോദ് ഭാസ്കർ , ജോയിൻ സെക്രട്ടറി ബ്രദർ.പി .കെ ദേവസി,ട്രഷറർ ബ്രദർ ടി .കെ ജോൺസൺ, പബ്ലിസിറ്റി കൺവീനർ പാസ്റ്റർ സി .ഐ കൊച്ചുണ്ണി എന്നിവർ നേതൃത്വം നലകും . വരും ദിവസങ്ങളിൽ പാസ്റ്റർമാരായ ജെയിംസ് ജോർജ് പത്തനാപുരം,പോൾ ഗോപാലകൃഷ്ണൻ  ,എബ്രഹാം ജോർജ് ആലപ്പുഴ(വൈസ് പ്രസിഡണ്ട് ഐപിസി കേരള സ്റ്റേറ്റ് ) എന്നിവർ ദൈവവചന പ്രഘോഷണം നടത്തും , ശനിയാഴ്ച  രാവിലെ 10 മണിക്ക് നടക്കുന്ന മിഷൻ ചലഞ്ച് മീറ്റിങ്ങിൽ  ഡോ. ജേക്കബ് മാത്യു തൊടുപുഴ  ശുശ്രൂഷിക്കും . ജനുവരി 7 ന്  രാവിലെ 9 മണിക്ക് ഐ.പി.സി കുന്നംകുളം സെൻററിലെ  സഭകളുടെ സംയുക്ത ആരാധനയും വൈകിട്ട് 2 30 മുതൽ പുത്രിക സംഘടനകളായ P Y P A, സൺഡേ സ്കൂൾ എന്നിവയുടെ വാർഷിക സമ്മേളനങ്ങളോടു കൂടി കൺവെൻഷൻ സമാപിക്കും