News Detail

ഐ പി സി 48th കുന്നംകുളം സെൻ്റർ കൺവെൻഷൻ സമാപിച്ചു.

 

ഇന്ത്യൻ പെന്തക്കോസ്ത്  ദൈവസഭ കുന്നംകുളം സെൻററിന്റെ നാല്പത്തിയെട്ടാമത് കൺവെൻഷൻ സമാപിച്ചു.

ജനുവരി 4 ന് വൈകീട്ട് 6 മണിക്ക് പോർക്കുളം ഐ.പി.സി രഹബോത്ത് നഗറിൽ ആരംഭിച്ച കൺവെൻഷൻ പുത്രിക സംഘടനകളായ പി. വൈ.പി.എ, സൺഡേ സ്കൂൾ  വാർഷിക സമ്മേളനങ്ങളോടു കൂടി സമാപിച്ചു.

സെൻ്റർ പ്രസിഡൻറ് പാസ്റ്റർ സാം വർഗ്ഗീസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. പാസ്റ്റർ കെ .ജെ. ജോൺ അധ്യക്ഷത വഹിച്ചു.സെൻറർ ക്വയർ ഗാനശുഷ്രൂഷക്ക് നേത്രത്വം നൽകി. പാസ്റ്റർ കെ.ജെ തോമസ് കുമളി  ദൈവവചന സന്ദേശം നൽകി.  വൈസ് പ്രസിഡൻറ്  പാസ്റ്റർ പി.കെ ജോൺസൺ, സെക്രട്ടറി പാസ്റ്റർ വിനോദ് ഭാസ്കർ , ജോയിൻ്റ് സെക്രട്ടറി ബ്രദർ.പി.കെ ദേവസി, ട്രഷറർ ബ്രദർ ടി.കെ ജോൺസൺ, പബ്ലിസിറ്റി കൺവീനർ പാസ്റ്റർ സി.ഐ കൊച്ചുണ്ണി എന്നിവരുടെ നേതൃത്വത്തിൽ നടന്ന  കൺവെൻഷനിൽ പാസ്റ്റർ കെ എ വർഗ്ഗീസ് സ്വാഗതവും, ബ്രദർ ടി കേ ജോൺസൺ നന്ദിയും അറിയിച്ചു,നിരവധി വിശ്വാസികൾ  പങ്കെടുത്തു. മറ്റു ദിവസങ്ങളിൽ പാസ്റ്റർമാരായ ജെയിംസ് ജോർജ് പത്തനാപുരം,പോൾ ഗോപാലകൃഷ്ണൻ കൊച്ചറ എന്നിവർ ദൈവവചനം സംസാരിച്ചു.  6 ന്  രാവിലെ 10 മണിക്ക് ഡോക്ടർ ജേക്കബ് മാത്യൂ മിഷൻ ചലഞ്ചിൽ എന്ത് കൊണ്ട് നാം സുവിശേഷം അറിയിക്കുന്നില്ല എന്നതിനെ കുറിച്ചും സുവിശേഷ വേലക്കായുള്ള ആഹ്വാനം നൽകിയും സംസാരിച്ചു. 7 ന്  രാവിലെ 9 മണിക്ക് സെൻററിലെ സഭകളുടെ സംയുക്ത ആരാധനയിൽ ഐപിസി കേരള സ്റ്റേറ്റിന്റെ ഉപാധ്യക്ഷനായ പാസ്റ്റർ എബ്രഹാം ജോർജ് (ആലപ്പുഴ) സംസാരിച്ചു.വൈകീട്ട് നടന്ന പുത്രിക സമ്മേളനങ്ങളിൽ താലന്ത് പരിശോധനകളിൽ വിജയികളായവർക്ക് സമ്മാന വിതരണവും നടന്നു.